*അമ്പലവയൽ* : ജി.വി.എച്ച്.എസ്.എസ്. അമ്പലവയലിൽ എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി. അനൂപ് സ്വാഗതം ആശംസിച്ചു. അധ്യാപകൻ വി.മുജീബ്, വളണ്ടിയർ ലീഡർമാരായ കെ.എസ്. ശിവനന്ദന, ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്, മുതലായവർ ആശംസകളർപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിൻറെ ആരോഗ്യവും സാമ്പത്തിക- സാംസ്കാരിക സുസ്ഥിരതയും അത് നശിപ്പിക്കുമെന്നും ജീവിതത്തിൻറെ സർവ്വ വർണ്ണങ്ങളെയും കവർന്നെടുക്കുമെന്നും, അതിനാൽ എല്ലാവരും തെറ്റായ ലഹരികളോട് ഒരേ സ്വരത്തിൽ “നോ” പറയണമെന്നും സെമിനാറിൽ ചൂണ്ടിക്കാട്ടി. വളണ്ടിയർ എ.റെജ സൈനബ നന്ദി പ്രകാശനം നടത്തി.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...