ലണ്ടനിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി

ലണ്ടൻ: ലണ്ടനിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്നാരെസ്ബൂക്ക് ക്രൗൺ കോടതി. കേസിൽ 26 വയസ്സുള്ള ബ്രൂജ് പട്ടേലിനെ 22 വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ അനിശ്ചിതകാലത്തേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങൾ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരൻ കിഷൻ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തന്റെ കേടായ മൊബൈൽ ശരിയാക്കാൻ വൂജ് പട്ടേലിന്റെ സഹോദരൻ കിഷൻ ഒരു കടയിൽ എത്തിയതോടെയാണ് സഹോദരങ്ങൾ വർഷങ്ങളായി തുടർന്ന ലൈംഗിക കുറ്റകൃത്യങ്ങൾ പുറംലോകമറിയുന്നത്. മൊബൈലിൽ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതിൽ ഒരു ക്ലിപ്പിൽ കിഷന്റെ ഇളയ സഹോദരനായ വ്രജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങൾക്ക് പരിചയമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളിൽ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാൻ കാരണമായത്. അന്വേഷണത്തിൽ വ്യൂജ് പട്ടേൽ ഒരു യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഫെബ്രുവരിയിലായിരുന്നു സഹോദരങ്ങളെ മെട്രോപൊളിറ്റൻ പൊലീസ് അറസ്‌റ്റ് ചെയ്തത്‌. 13 വയസ്സിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക, 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുക, 16 വയസ്സിന് മുകളിലുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക, ലൈംഗിമായി ആക്രമിക്കുക എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളിലാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി വേട്ടയാടുന്ന സീരിയൽ ലൈംഗിക കുറ്റവാളിയാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്.
നിലവിൽ തെളിഞ്ഞ കുറ്റകൃത്യങ്ങളിൽ മിക്കവയും നടന്നിട്ടുള്ളത് 2018-ലാണ്. എന്നാൽ ഇതിന് മുൻപും കൂടുതൽ പേരെ ഇവർ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സമീപകാലത്തും ഇത് തുടർന്നിരിക്കാമെന്നും പോലീസ് കരുതുന്നു. അതിനാൽ തന്നെ ഇരയായവർ മുന്നോട്ടു വരണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി വിജയൻ ഔറംഗസീബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ
Next post ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദേശീയപാത ഉപരോധിച്ചു
Close

Thank you for visiting Malayalanad.in