– പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പനമരം: വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി സ്വർണാഭരണവും പണവും മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തർ ജില്ലാ മോഷ്ടാവിനെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി പനമരം പോലീസ്. നിരവധി മോഷണക്കേസിൽ പ്രതിയായ പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കുന്നത്ത് വീട്ടിൽ കെ. ഇജിലാൽ(33)നെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൈസൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാൾ കാപ്പ കേസിലും പ്രതിയാണ്.
29.09.2025 തീയതി രാത്രിയോടെയാണ് കാരക്കമല സ്വദേശിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം നടന്നത്. ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണവളയും വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് പനമരം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടനെ കൃത്യമായ അന്വേഷണം നടത്തി പ്രതിയെ പോലീസ് വളയിലാക്കുകയായിരുന്നു.
കുപ്പാടിത്തറയിലുള്ള ഇജിലാലിന്റെ വീട്ടിലും അഞ്ചാമൈൽ, കാരക്കമലയിലുള്ള മോഷണം നടന്ന വീട്ടിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സ്വർണ്ണവള മാനന്തവാടിയിലെ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും റിക്കവറി ചെയ്തു കണ്ടെടുത്തു.
ലണ്ടൻ: ലണ്ടനിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്നാരെസ്ബൂക്ക് ക്രൗൺ കോടതി. കേസിൽ 26 വയസ്സുള്ള ബ്രൂജ് പട്ടേലിനെ...
കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട്...
കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ കെഎസ് യു വിന് മികച്ച വിജയം സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും, പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും , പുൽപ്പള്ളി ജയശ്രീ...
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു. കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് കേക്ക്...
. കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി...
കൽപ്പറ്റ: സൃഷ്ടിപഥം ജില്ലാ യൂണിറ്റിൻ്റെ 'ആഗ്നേയം' പരിപാടിയുടെ ഭാഗമായി 121 കവികൾ ചേർന്ന് എഴു തിയ 'ശ്രാവണ സന്ധ്യ തന്ന നിലാവെളിച്ചങ്ങൾ', 'പുലരിയിലെ പൂക്കളം' എന്നീ പുസ്തകങ്ങളുടെ...