വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു.

കണിയാമ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ രജിത കെ വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. വിവിധ തലങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് മെമ്പർ നസീമ കെ ബി നിർവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിത്യ ബിജു കുമാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി കെ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിശ, സുമ പി എൻ , സരിത ഉണ്ണി, ജസി ലസ്ലി , ബിനു ജേക്കബ്, ബിന്ദു ബാബു, സുജേഷ് കുമാർ, കമല രാമൻ , വൈത്തിരി ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി ഓ സി എമ്മാനുവൽ, കണിയാമ്പറ്റ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ജോർജ് പള്ളത്ത്, പി ടി എ പ്രസിഡണ്ട് പി വി സജീവൻ, എം പി ടി എ പ്രസിഡണ്ട് ഷക്കീല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അജേഷ് പി ആർ സ്വാഗതവും കണിയാമ്പറ്റ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ് നന്ദിയും പറഞ്ഞു.
പ്രവർത്തിപരിചയമേളയിൽ എൽ പി വിഭാഗത്തിൽ മേപ്പാടി ഗവ. എൽ പി സ്കൂളും യുപി വിഭാഗത്തിൽ സെൻ്റ് തോമസ് ഹൈസ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ നിർമല എച്ച് എസ് തരിയോടും ഹയർ സെക്കൻഡറി ഭാഗത്തിൽ സെൻ്റ് തോമസ് ഹൈസ്കൂളും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
സാമൂഹ്യശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ കുപ്പാടിത്തറ എസ് എ എൽ പി സ്കൂളും യുപി വിഭാഗത്തിൽ നടവയൽ സെൻ്റ് തോമസ് ഹൈസ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പിണങ്ങോട് ഡബ്ല്യു ഒ എച്ച് എസ് എസ് സ്കൂളും ഹയർ സെക്കൻഡറി ഭാഗത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കണ്ടറി സ്കൂളും ഓവറോൾ ട്രോഫി നേടി.
ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നടവയൽ സെൻ്റ് തോമസ് ഹൈസ്കൂളും ഹയർ സെക്കൻഡറി ഭാഗത്തിൽ സ്കൂളും ഓവറോൾ കിരീടം കരസ്ഥമാക്കി
സയൻസ് മേളയിൽ എൽ പി വിഭാഗത്തിൽ ആർ സി എൽ പി സ്കൂളും യുപി വിഭാഗത്തിൽ നടവയൽ സെൻ്റ് തോമസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ നടവയൽ സെൻ്റ് തോമസ് ഹൈസ്കൂളും ഹയർ സെക്കൻഡറി ഭാഗത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളും ഓവറോൾ നേടി
ഐടി മേളയിൽ യുപി വിഭാഗത്തിൽ നടവയൽ സെൻ്റ് തോമസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ഡബ്ല്യു ഒ എച്ച് എസ് എസ് സ്കൂളും ഹയർ സെക്കൻഡറി ഭാഗത്തിൽ എസ് കെ എം ജെ എച്ച് എസ് എസ് സ്കൂളും ഒന്നാം സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം   കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ
Next post 121കവികൾ ചേർന്ന് എഴുതിയ പുസ്ത‌കങ്ങൾ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in