കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി. പൊതുസമ്മേളനം ,കാർഷിക സെമിനാർ ,ചർച്ച എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടാകും . കാപ്പി കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക കൗണ്ടർ ഇതോടനുബന്ധിച്ച് പ്രവർത്തിക്കും. വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ,കോഫി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കാപ്പി കർഷക സംഘടനാ പ്രതിനിധികൾ, എഫ് പി ഓ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 1500 കർഷകർ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര കാപ്പി ദിനത്തിൻ്റെ ഭാഗമായി വയനാട്ടിൽ വർഷംതോറും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ദിനാഘോഷ പരിപാടികൾ ഇതാദ്യമായാണ് ഗ്രാമതലത്തിൽ സംഘടിപ്പിക്കുന്നത്.
. കൽപ്പറ്റ: ഗുരു ജ്യോതി അധ്യാപക പുരസ്കാരത്തിന് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ അറബി അധ്യാപകൻ ഇ മുസ്തഫ അർഹനായി. കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന...
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ...
പുൽപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന് നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു....
. മുള്ളൻ കൊല്ലി പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക്...