റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.
രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്.
മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ സമയമാറ്റം സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വായ്പ തട്ടിപ്പ്:രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു
Next post അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ചൊവ്വാഴ്ച വെള്ളമുണ്ടയിൽ
Close

Thank you for visiting Malayalanad.in