ഇഞ്ചി കൃഷിയിൽ നൂതന രീതിയുമായി നാഷണൽ ഫാർമേഴ്സ് പ്രൊഡൂസർ ഓർഗനൈസേഷൻ

.
നഞ്ചൻഗോഡ് : കാർഷിക രംഗം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ ഇഞ്ചി കർഷകർക്ക് പുതിയൊരു കൃഷി രീതി പരിചയപ്പെടുത്തുകയാണ് മറുനാടൻ കർഷക കൂട്ടായ്മയായ nfpo (national farmers Producer organisation). എൻ.എഫ്.പി.ഒ. യും ബാംഗ്ലൂർ ആസ്ഥാനമായ കോമ്പോ എക്സ്പെർട്ട് എന്ന കമ്പനിയും സംയുക്തമായി മണ്ണ് രഹിത കൃഷി രീതിയെ പരീക്ഷിക്കുകയും കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
പോളിത്തീൻ കവറുകളിൽ സമ്പുഷ്ടീകരിച്ച ചകിരിചോറും എൻ.എഫ്.പി.ഒ.എൽ.എൽ.പി. യുടെ സോയിൽ പവറും(ജൈവ വളം) സമ്മിശ്രമായി നിറച്ച് അതിൽ ഇഞ്ചി വിത്തുകൾ നട്ട് തുള്ളിനന രീതിയിൽ വെള്ളവും വളവും നിയന്ത്രണത്തോടെ നൽകി ശാസ്ത്രീയ രീതികൾ അവലംബിച്ചുകൊണ്ടാണ് കൃഷി മുന്നോട്ട് പോകുന്നത്. കേവലം 93 ദിവസം മാത്രം വളർച്ചയുള്ള ഇഞ്ചിതോട്ടത്തിൽ സ്വാഭാവിക നിലയിൽ നിന്നും 30% വിളവ് അധികം ലഭിച്ചു എന്നത് പ്രത്യേകതയാണ്. മണ്ണ് രഹിത കൃഷിയെപ്രോത്സാഹിപ്പിക്കുന്നതിന് , കൃഷിക്കാവശ്യമായ ഗുണനിലവാരമുള്ള എല്ലാ വിധ സാധനസാമഗ്രികളും എൻ.എഫ്.പി.ഒ. വഴി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. തദ്ദേശീയർ ഉൾപ്പെടെ ഒട്ടേറെ കർഷകർ പങ്കെടുത്ത മണ്ണ് രഹിത ഇഞ്ചി കൃഷി യുടെ പഠന ബോധവൽക്കരണ ക്ലാസ്സിൽ കോമ്പോ എക്സ്പേർട്ട് കമ്പനിയുടെ രാജേന്ദ്രകുമാർ മുഖ്യ പ്രഭാഷണം നടത്തി എൻ.എഫ്.പി.ഒ. സംഘടന ചെയർമാൻ ഫിലിപ്പ് ജോർജ്, എൻ.എഫ്. പി. ഒ കമ്പനി ചെയർമാൻ .വി.എൽ. അജയകുമാർ എന്നിവർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. എൻ.എഫ്. പി.ഒ. കൺവീനർ എസ്.എം. റസാഖ് , ബിനീഷ് ഡോമിനിക് എന്നിവർ ആശംസകൾ നേർന്നു. കമ്പനി ഡയറക്ടർ െകെ.പി.ജോസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓർമ്മച്ചെപ്പ്: പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
Next post കോഴിക്കോട് വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.
Close

Thank you for visiting Malayalanad.in