കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്, അപ്പക്സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ് 10 മുതല്‍ 12 വരെ കോസ്മോപൊളിറ്റന്‍ ക്ലബില്‍ നടക്കും. 10ന് രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള 500 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 9, 11, 13, 15,17,19 സിംഗിള്‍സ് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടാകും. സ്ത്രീകള്‍, പുരുഷന്മാര്, 40നും 50നും മുകളില്‍ പ്രായമുള്ളവര്‍, നോണ്‍ മെഡലിസ്റ്റ് വിഭാഗങ്ങളില്‍ സിംഗിള്‍സ് മത്സരം നടക്കും. ഡബിള്‍സില്‍ 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, പുരുഷന്മാര്, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ടേബിള്‍ ടെന്നിസ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പദ്മജ മേനോന് ഉള്‍പ്പെടെ പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ ടൂര്‍ണമെന്റ് കാണാനെത്തും. 12ന് വൈകുന്നേരമാണ് സമാപനം. കല്‍പ്പറ്റ ലിയോ മെട്രോയാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര്.
വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന് പ്രസിഡന്റ് എ.ആര്. വിനോദ്, അപ്പെക്സ് അക്കാദമി ഡയറക്ടറും മുഖ്യ പരിശീലനകനുമായ എം. രാഹുല്‍, കോസ്മോപൊളിറ്റന്‍ ക്ലബ് സെക്രട്ടറി ഹനീഫ കല്ലങ്കോടന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക്...
. നഞ്ചൻഗോഡ് : കാർഷിക രംഗം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ ഇഞ്ചി കർഷകർക്ക് പുതിയൊരു കൃഷി രീതി പരിചയപ്പെടുത്തുകയാണ് മറുനാടൻ കർഷക കൂട്ടായ്മയായ nfpo (national...
. കൽപ്പറ്റ എസ് കെ.എം.ജെ ഹൈസ്കൂൾ 2010- 2011 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ 'ഓർമച്ചെപ്പ് ' പൂർവ്വ വിദ്യാർഥി സംഗമം നടത്തി. ബാച്ചിലെ 30 വിദ്യാർഥികൾ സംഗമത്തിൽ...
കയ്യുന്നി: കയ്യുന്നി ചെറുകിട തേയില കർഷക സംഘം തേയില കൃഷിക്കാരുടെ പ്രതിസന്ധി പരിഗണിച്ചു 2022-2023 വർഷത്തെ സൊസൈറ്റി സംഭരിച്ച മുഴുവൻ തേയില ചപ്പിനും ഒരു രൂപ അധിക...