സംസ്ഥാന എക്സൈസ് കലാകായിക മേള 17-ന് തുടങ്ങും: ലോഗോ പ്രകാശനം ചെയ്തു.

വയനാട് ജില്ലയിൽ നടക്കുന്ന ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാകായിക മേള 2025 ഒക്ടോബർ മാസം മാസം 17, 18, 19 തീയതികളിൽ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം മരവയൽ, മുണ്ടേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുകയാണ്. കലാകായിക മേളയോട് അനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ ഇതിനോടകം നടന്നുവരികയാണ്. കലാമേളയോട് അനുബന്ധിച്ച് ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ 17-ന് ആരംഭിക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നുമണിക്ക് സംസ്ഥാന എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ചടങ്ങിൽ ബഹു സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അവർകളുടെ മഹനീയ സാന്നിധ്യത്തിൽ , കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ദീഖ് അധ്യക്ഷത വഹിക്കും. പരിപാടിയിൽ വിവിധ വകുപ്പുകളുടെ മേധാവികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, വിവിധ ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. കലാകായിക മേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അവർകൾ നിർവഹിച്ചു. ചടങ്ങിൽ വയനാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജി, എക്സൈസ് ഇൻസ്പെക്ടറും ജില്ലാ സ്പോർട്സ് ഓഫീസർ മായ വി കെ മണികണ്ഠൻ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ജിനോഷ് പിആർ, സെക്രട്ടറി നിക്കോളാസ് ജോസ്, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അർജുൻ വൈശാഖ് എസ് ബി , വിവിധ എക്സൈസ് ഓഫീസുകളിലെ എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post “ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” : പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണരണത്തിന് സമാപനം.
Next post 2022-2023 വർഷത്തെ തേയിലചപ്പിന് കെ എസ് ടി ജി എ ഒരു  രൂപ അധിക വില നൽകും.
Close

Thank you for visiting Malayalanad.in