കൽപ്പറ്റ നഗരത്തിൽ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

കൽപറ്റ നഗരസഭ : ഗാന്ധിജയന്തിയുടെ ഭാഗമായി കൽപറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ടൗൺ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചേയർപേഴ്സൺ അഡ്വ. ടി ജെ ഐസക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ പി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സന്മാരായ രാജാറാണി അയിഷ പള്ളിയാൽ, നഗരസഭ സെക്രട്ടറി അലി അസ്ഹർ, ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, കെ എസ് ഡബ്ല്യു എം പി പ്രതിനിധികൾ വൈശാഖ് എം ചാക്കോ, രാജശ്രീ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ഹെൽത് ഇൻസ്പെക്ടർമാരായ സുധീർ, സുനിൽകുമാർ, സജീവൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അതുല്യ ചന്ദ്രൻ, കെ എസ് ഡബ്ല്യു എം പി എൻഞ്ചിനീയർ അനുപമ, വ്യാപാര വ്യവസായ സമിതി അംഗങ്ങൾ, വ്യാപാര വ്യവസായ ഏകോപന സമിതി അംഗങ്ങൾ, പത്മപ്രഭ ഗ്രന്ഥാലയം ഭാരവാഹികൾ, ടീം വെൽഫെയർ അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ, ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻസ് പ്രതിനിധി അതുൽ, ഹരിതകർമസേന ആംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവരും പൊതുജനങ്ങളും ചേർന്ന് ശുചീകരണ യജ്ഞം വിജയകരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ സുധീഷ് കുമാറിന് സ്വീകരണം നൽകി
Next post കെ.എസ്.ആർ.ടി.സി.ബസിടിച്ച് വയോധികൻ മരിച്ചു.
Close

Thank you for visiting Malayalanad.in