ഇരട്ട ഡോക്ടറേറ്റിന്റെ നിറവിൽ റാഷിദ് ഗസ്സാലി

താളൂർ: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാശിദ് ഗസ്സാലി. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ & കരിയർ ഗൈഡൻസ് ഡിപ്പാർട്മെന്റിൽ നിന്ന് സ്വന്തമായ് രൂപപ്പെടുത്തിയെടുത്ത PRP ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കരിയർ വിജയത്തെ പഠന വിധേയമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. നെരത്തെ ജനീവയിലെ സ്വിസ്സ് സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്ന് ബിസിനെസ്സ് അഡ്മിനിസ്ട്രേഷനിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു.
മികച്ച പ്രഭാഷകൻ, അന്താരാഷ്ട്ര പരിശീലകൻ, വിദ്യാഭ്യാസ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റാശിദ് ഗസ്സാലി, കൂളിവയൽ ആസ്ഥാനമായ് പ്രവർത്തിക്കുന്ന സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ് എക്സിക്യൂട്ടീവ് ഡയറക്ടർ, വയനാട് മുസ്ലിം യതീംഖാന ജോ. സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തമഴ്നാട് ഗവണ്മെന്റ് നൽകിയ അംഗീകാരത്തിന് പുറമെ, സിലിക്കൺ ഇന്ത്യയുടെ ഇന്ത്യയിലെ ആദ്യ 10 പരിശീലകരുടെ പട്ടികയിലും, ധനം മാഗസിന്റെ ചേഞ്ച് മേക്കേഴ്സ് പട്ടികയിലും ഇടം പിടിച്ചിരുന്നു ഡോ. ഗസ്സാലി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ലൈമറ്റ് സ്മാർട് കാപ്പി: അന്താരാഷ്ട്ര കാപ്പി ശില്പശാലയ്ക്ക് വയനാട്ടിൽ തുടക്കമായി
Next post കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് കേന്ദ്രാനുമതി
Close

Thank you for visiting Malayalanad.in