കൽപ്പറ്റ: കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ തുടക്കമായി. ‘കാപ്പികൃഷിയിലെ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും – വയനാട്ടിലെ കാർഷിക സുസ്ഥിരതയ്ക്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങൾ, കർഷകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ, ഗവേഷണ വിഷയങ്ങളുടെ അവതരണം, മുഖാമുഖം, കാപ്പി ഉല്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും. ശില്പശാലയിൽ ശാസ്ത്രജ്ഞർ, ഗവേഷകർ, കർഷകർ, സംരംഭകർ, വിദഗ്ദ്‌ധർ, കർഷക കൂട്ടായ്‌മകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാ സൗഹൃദ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾക്കായി വിവിധ വിഷയങ്ങളിൽ നൂതനാശയങ്ങൾ അവതരിപ്പിക്കപ്പെടും.
ശില്പശാലയുടെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ ഐഎഎസ് നിർവഹിച്ചു. ഏറെ സാധ്യതകൾ ഉള്ള വയനാടൻ കാപ്പിയുടെ വികസനത്തിനായി ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കളക്‌ടർ പറഞ്ഞു. ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാൽ (മുൻഐഎഎസ്) അദ്ധ്യക്ഷത വഹിച്ചു. എംഎസ്എസ്ആർഎഫ് ഡയറക്ടർ ഡോ.നീരജ് യൂ ജോഷി മുഖ്യ പ്രഭാഷണം നടത്തി. അംബലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ & ഡീൻ ഡോ.യാമിനി വർമ്മ, നെതർലാൻഡ് ഗ്രോണിങ്ങൻ യൂണിവേഴ്സിറ്റി പ്രൊഫസരും അന്താരാഷ്ട്ര ഹരിത ഊർജ്ജ വിദഗ്ദ്ധനുമായ ഡോ.പി.വി.അരവിന്ദ്, കാർഷിക-കർഷകക്ഷേമ വകുപ്പ് പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ്, കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) ഡോ.രുദ്രഗൗഡ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് സയൻസ് ലീഡ് ഡോ.ടി.ഡി.ജോൺ സ്വാഗതവും എംഎസ്എസ്ആർഎഫ് ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ എൻ.ഗോപാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
-ശില്പശാലയിൽ ഡോ.പി.വി.അരവിന്ദ് (കാർബൺ നെഗറ്റീവ് എക്കണോമി), ഡോ.സന്തോഷ് നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സ്മാർട്ട് മിത്ര (കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ഫാമിങ്ങ്), ഡോ.ലീഷ്‌മ (പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം – കാപ്പി കൃഷിയിലെ രോഗ കീട കാർബൺ ന്യൂട്രൽ കാപ്പി കൃഷി), നിയന്ത്രണം), ഡോ.കെ.വി.ശ്രുതി (സിഡബ്ലിയുആർഡിഎം ഡോ.രുദ്രഗൗഡ (കോഫി ബോർഡ് – കാലാവസ്ഥാ പ്രതിരോ ധിത കാപ്പി കൃഷി), ഡോ.അമർ ശങ്കർ ഹരിത ഊർജ്ജോല്പാദനം) എന്നിവർ വിഷയാവതരണം നടത്തി. (ജെയിൻ സർവകലാശാല ശില്പശാല നാളെ സമാപിക്കും.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...