മികച്ച സാമൂഹ്യ സേവനത്തിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ലഭിച്ച പനമരം ബദ്റുൽഹുദാ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഉസ്താദ് പി ഉസ്മാൻ മൗലവിക്ക് ബദ്റുൽ ഹുദാ പൂർവ്വവിദ്യാർഥികളുടെ സ്നേഹാദരം. പനമരത്ത് നടന്ന ഹുബ്ബു റസൂൽ കോൺഫറൻസ് വേദിയിൽ നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ തങ്ങൾ കാഷ് പ്രൈസും മെമൻ്റോയും കൈമാറി സമസ്ത: ജില്ലാ പ്രസിഡണ്ട് ശൈഖുനാ ഹസ്സൻ ഉസ്താദ്, കേരള പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ മന്ത്രി ഒ.ആർ. കേളു, സയ്യിദ് മുഹമ്മദ് ഫസൽ തങ്ങൾ തുടങ്ങിയവരും സമ്പന്ധിച്ചു