മാനന്തവാടി: കാലംചെയ്ത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയെ വിന്‍സന്റ്ഗിരി ലഹരിമോചന ചികിത്സാകേന്ദ്രത്തിലെ വിക്ടറി എ എ ഗ്രൂപ്പ് അനുസ്മരിച്ചു. നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിനാളുകളെ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നു മോചിപ്പിച്ച ചികിത്സാലയത്തിന്റെ സ്ഥാപനത്തിന് പ്രചോദനമായത് മാര്‍ തൂങ്കുഴിയുടെ ഇടപെടലാണ്. വിന്‍സന്റ്ഗിരി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ മരിയ സെലിന് പ്ലാമൂട്ടില്‍ അനുസ്മരണസദസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോവിലെ ലയോള യൂണിവേഴ്സിറ്റിയില്‍നിന്ന് കൗണ്‍സലിംഗ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ മിനിസോറ്റ ഹസെല്ഡെന് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡ്രഗ് ആന്‍ഡ് ഡി അഡിക്ഷന് ചികിത്സയില്‍ ബിരുദാനന്തര ബിരുദവും നേടി 1987ല്‍ മാനന്തവാടി കോണ്‍വന്റിലെത്തിയപ്പോള്‍ ലഹരി ആസക്തരുടെ ചികിത്സയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ മാര്‍ ജേക്കബ് തൂങ്കുഴി നിര്‍ബന്ധിച്ചുവെന്നും അതനുസരിച്ച് ആരംഭിച്ച ചികിത്സാലയത്തില്നിന്ന് ഇതിനകം പതിനായിരത്തിലധികംപേര്‍ ലഹരിമോചനം നേടിയതിലും മാര്‍ ജേക്കബ് തൂങ്കുഴിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്ത് അധ്യക്ഷത വഹിച്ചു. ലഹരിമോചനം നേടിയവുടെ കുടുംബങ്ങള്‍ മാര്‍ തുങ്കുഴിയോട് കടപ്പെട്ടിരിക്കുന്നതായിഅവര് പറഞ്ഞു. ലഹരിവിമുക്തരുടെ കുടുംബിനികള്‍ അടങ്ങുന്ന വിക്ടോറിയ അല്‍ അനോണ്, മക്കളുടെ അല്‍ അറ്റീന്‍ ഗ്രൂപ്പ് എന്നിവ വിന്‍സന്റ്ഗിരിയില്‍ സജീവമായതിനുപിന്നില് മാര്‍ തുങ്കുഴിയുടെ പ്രചോദനം ഉണ്ടെന്ന് സിസ്റ്റര്‍ മേരി ആന്‍ അനുസ്മരിച്ചു. ചികിത്സയില്‍ സഹായിക്കുന്ന സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ മോനിക്ക, പതിറ്റാണ്ടുകള്‍ മുമ്പ് ലഹരിമോചനം നേടിയ മാത്യു കുന്നേല്‍, രാജു മതിച്ചിപ്പറമ്പില്‍, ജോസ് റിപ്പണ്‍, കെ.ജെ. മത്തായി, ബൈജുരാജ്, ഡോ.തോമസ്, സുരേന്ദ്രന് മാഹി, വിശ്വനാഥന് മണ്ണാര്‍ക്കാട്, ജോസഫ് മാസ്റ്റര്‍, രവി മാസ്റ്റര്‍, വിക്ടറി എഎ ഗ്രൂപ്പ് പ്രസിഡന്റ് സോമന് തിരുവമ്പാടി എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...