തലപ്പുഴ: വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്. തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനിയോജ്യമാണ് ഇവിടം.
മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞുനില്ക്കുന്ന മനോഹരമായ പുല്‍മേടിലൂടെയാണ് മുനീശ്വരന്‍ കുന്നിലേക്കുള്ള ഹൈക്കിങ് പാത കടന്നുപോകുന്നത്. ജൈവവൈവിധ്യം നിറഞ്ഞ ഇവിടം ഏഷ്യന്‍ ആന, കടുവ, പുള്ളിപ്പുലി, കാട്ടുനായ, വിവിധ മാന്‍ ഇനങ്ങള്‍ തുടങ്ങി നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. മുനീശ്വരന്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന മുനീശ്വരന്‍ കോവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കോടമഞ്ഞ് പുതച്ച പ്രഭാതങ്ങള്‍, തെളിമയുള്ള നീലാകാശവും തണുത്തകാറ്റുമുള്ള പകലും അസ്തമയ കാഴ്ചകളും ഏറെ മനോഹരമാണിവിടെ. ഓരോ സമയത്തും വ്യത്യസ്തമായ കാഴ്ചകളാണ് മുനീശ്വരന്‍കുന്നില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് മാനന്തവാടിയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലാണ് മുനീശ്വരന്‍ മലയും കോവിലും സ്ഥിതി ചെയ്യുന്നത്. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിനു കീഴിലാണ് ഈ പ്രദേശം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്കും 30 രൂപയുമാണ് പ്രവേശന ഫീസ്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം. ഒരു ദിവസം 250 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നോര്‍ത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി മുനീശ്വരംകുന്ന് ഇക്കോ ടൂറിസം കേന്ദ്ര പ്രഖ്യാപനവും സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റര്‍ ഉദ്ഘാടനവും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ് കുമാര്‍, ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, ഹരിത കേരളം മിഷന് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്ത് ജീവനക്കാര്‍, തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍, മക്കിമല എ.വി.എസ്.എസ് അംഗങ്ങള്‍, പരിസരവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...