വയനാട് പുൽപ്പള്ളിയിൽ
കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം , ഭാര്യ സൗമ്യ, മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന തെ ങ്ങ് മറിച്ചിട്ടത്. തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും ഏറെ വൈകിയാണ് വനപാലകർ സ്ഥലത്തെ ത്തിയത്. മറ്റ് നടപടികളൊന്നും സ്വീകരിക്കാനും തയ്യാറായില്ല. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്പലപ്പോഴും എന്തെങ്കിലും സംഭവങ്ങളുണ്ടായാലും വനപാലകർ യഥാസമയം ഇവിടേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.ഇതിന് മുമ്പ് ശ്യാമിൻ്റെ ബൈക്ക് കാട്ടാന തകർത്തിരുന്നു. റീ ബിൽഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് ഓർക്കടവ്. ഇതിനകം നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയെങ്കിലും, പദ്ധതി ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അവശേഷിക്കുന്ന കുടുംബങ്ങൾ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയാണ് ഇവിടെ കഴിയുന്നത്. കാട്ടാനശല്യം നിരന്തരമുണ്ടാകുന്ന ഈ മേഖലയിൽ പലപ്പോഴും ഭാഗ്യം കൊണ്ട് പലരും രക്ഷപ്പെടുന്നത്. സന്ധ്യയായാൽ പുറത്തിറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. സുരേന്ദ്രൻ്റ വീടിൻ്റെ മുറ്റത്ത് മിക്ക ദിവസവും കാട്ടാനകൾ എത്താറുണ്ട്. അടിയന്തരമായി കാട്ടാന തകർത്ത വീട് നന്നാക്കാൻ വനം വകുപ്പ്നടപടി സ്വീകരിക്കണമെന്നതാണ് സുരേന്ദ്രൻ്റ ആവശ്യം. സാങ്കേതികത്വത്തിൻെ റയും സാമ്പത്തിക പ്രതിസന്ധിയുടേയും പേ ര് പറഞ്ഞ് വൈകിപ്പിക്കുന്ന പുനരധിവാസ പദ്ധതി വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് വരെ കാക്കാതെ വേഗത്തിലാക്കണമെ ന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
കല്‍പ്പറ്റ: ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പി.ടി. ജോണിനെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ...
വൈത്തിരി: വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ അടക്കം നാലു പൊലീസുകാരെ ഉത്തര മേഖല...
കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്...
. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട്...
പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന...