ചിങ്ങേരി പള്ളിപ്പെരുന്നാളിന് തുടക്കമായി.

. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട് വരെ അതിവിപുലമായ പരിപാടികളോട് നടത്തപ്പെടുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് പന്തൽ കാൽ നാട്ടൽ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാരംകൊല്ലിയിൽ സ്ഥാപിതമായിരിക്കുന്ന ബസേലിയോസ് ബാവയുടെ കുരിശുംതൊട്ടിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കുമ്പളേരി, താഴ്ത്ത വയൽ, ചീരാൻകുന്ന്, കാരച്ചാൽ എന്നീ പ്രദേശങ്ങളിലൂടെ പ്രയാണം ചെയ്തു പള്ളിയിൽ എത്തിച്ചേരുന്നതാണ് തുടർന്ന് അതിപുരാതന ക്രിസ്ത്യൻ കലാരൂപമായ മാർഗംകളി 50 ചേർന്ന് അവതരിപ്പിക്കുന്നു. തുടർന്ന് എൽദോ ബേസിൽ സംഗമം നടത്തപ്പെടുന്നു ഫാദർ ബിബിൻ കുരുമോളോത്ത് ക്ലാസ നയിക്കുന്നു. ഇടവക വികാരി ഫാദർ എൽദോ മനയത്ത്, പള്ളി ട്രസ്റ്റി പീറ്റർ തണേലിമാലിൽ , സെക്രട്ടറി ബേസിൽ കണ്ണന്താഴത്ത്, പെരുന്നാൾ ജനറൽ കൺവീനർ സജീ വർഗിസ് വടക്കൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.
Next post എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.
Close

Thank you for visiting Malayalanad.in