.
മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കായി ആർത്തവ ശുചിത്വം, കൗമാരക്കാരുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് അവബോധവും, കൂടാതെ ബ്ലഡ് ഡൊണേഷൻ ഡ്രൈവും നടക്കും.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ശിശുരോഗ വിഭാഗം പ്രൊഫ. ഡോ. മനോജ് നാരായണൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശ്രീലാൽ, പ്രസവ-സ്ത്രീ രോഗ വിഭാഗം മേധാവി ഡോ. അമർപാലി, ഡോ. അരുൺ വർഗീസ്, ഡോ. അപർണ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്...
. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട്...
പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന...
കൽപ്പറ്റ:വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന മെക് 7 (മൾട്ടി എക്സർസൈസ് കോമ്പിനേഷൻ) ഹെൽത്ത് ക്ലബ് 40 യൂണിറ്റുകൾപ്രവർത്തിച്ചവരികയാണ്.എല്ലാ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത് സ്ഥാപകൻ ക്യാപ്റ്റൻ...
. കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര...