.
മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഐ. എ. എസ് നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളും , തയ്യാറെടുപ്പും സംബന്ധിച്ച് വിദ്യാർഥികളുമായി മുഖാമുഖവും നടത്തി.
പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോച്ചിംങ് സെൻ്റർ പ്രിൻസിപ്പാൾ സി. യൂസുഫ് പദ്ധതി വിശദീകരണം നടത്തി. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ് , പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന്, ഡോ. സി.പി ശഫീഖ്, ഷീബാമ്മ ജോസഫ്, ഷീജ പീറ്റർ, ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
ടി.എം താലിസ് , കെ.എച്ച് ജറീഷ് എന്നിവർ ക്ലാസ്സെടുത്തു. മീനങ്ങാടി, പനങ്കണ്ടി, കാക്കവയൽ , മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള 100 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള...
തരിയോട് : കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കടന്നൽക്കൂടിനെ തുരത്തി പൾസ് എമർജൻസി ടീം കാവുംമന്ദം യൂണിറ്റ്. ജോയ് പോൾ എന്നയാൾക്ക് തൊഴിലിനിടെ കടന്നൽ ആക്രമണത്തിൽ ജീവൻ...
. കൊച്ചി: ആഗോള ടെക് ഭീമനായ ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ,...
തൊണ്ടർനാട്: തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൊണ്ടർനാട് പഞ്ചായത്തിൽ കൊടിയ അഴിമതിയെന്ന് ബി.ജെ.പി. . സി..പി.എം ഭരിയ്ക്കുന്ന പഞ്ചായത്തിൽ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടര കോടി രൂപയുടെ...
മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാ ത്തവരുമായ ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം...
. കൽപ്പറ്റ : വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 'വയനാട് ജില്ല ജൂനിയർ, സീനിയർ അത്ലറ്റിക് ചാപ്യൻഷിപ്പിൽ ' എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല...