കടന്നൽ ഭീഷണി ഒഴിവാക്കി പൾസ് എമർജൻസി ടീം; നാട്ടുകാർക്ക് ആശ്വാസം

​തരിയോട് : കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കടന്നൽക്കൂടിനെ തുരത്തി പൾസ് എമർജൻസി ടീം കാവുംമന്ദം യൂണിറ്റ്. ജോയ് പോൾ എന്നയാൾക്ക് തൊഴിലിനിടെ കടന്നൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. സമീപത്ത് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ ആയിരത്തോളം വിദ്യാർത്ഥികളുടെ സുരക്ഷയെക്കരുതി ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഒരു നടപടി എടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ​മരത്തിന്റെ ഉയരം, അപകടസാധ്യത, പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം കടന്നൽക്കൂട് നീക്കം ചെയ്യാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് പൾസ് എമർജൻസി ടീം ഈ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. ​നാടിന്റെ സുരക്ഷ ഉറപ്പാക്കിയ പൾസ് എമർജൻസി ടീം അംഗങ്ങൾക്ക് നാട്ടുകാർ നന്ദിയും സ്നേഹവും അറിയിച്ചു. തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് നടത്തിയ ഈ ധീരമായ പ്രവർത്തനത്തിന് ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായി ഗ്രാമപഞ്ചായത്തും സ്കൂൾഅധികൃതരും അറിയിച്ചു. ദൗത്യത്തിൽ പൾസ് കാവും മന്ദം യൂണിറ്റിലെ മുസ്തഫ, ശിവാനന്ദൻ, അനീഷ്, മൊയ്തുടി, ഷിബു, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐ ബി എമ്മിനൊപ്പം പി ജി പഠിക്കാം; ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു
Next post പാസ് വേർഡ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടത്തി
Close

Thank you for visiting Malayalanad.in