മിൽമ ക്ഷീര സദനം പദ്ധതി:’ വീട് നിർമ്മാണം ആരംഭിച്ചു.

മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാ ത്തവരുമായ ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം പനവല്ലി സoഘത്തിലെ സരസു എന്നവർക്കായി അനുവദിക്കപ്പെട്ടു. ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് വീടുകളിൽ ഒന്നാണ് ഇത്. മിൽമ ക്ഷീര സദനം പ്രകാ രം മേഖല യൂണിയൻ തെരഞ്ഞെടുത്ത പനവല്ലി ഷീര സoഘത്തിലെ കർഷകയായ സരസു എന്നവരുടെ വീടിന്റെ നിർമാണ പ്രവർത്തിയുടെ സമാരംഭം കുറിക്കൽ 9/8/25ന് ശനിയാഴ്ച പനവല്ലി ക്ഷീരസംഘം ഹാളിൽ വെച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മിൽമ ചെയർ മാൻ കെ. എസ് മണി സമാരംഭം കുറിച്ചു. യോഗത്തിൽ മലബാർ മിൽമ ഭരണ സമിതി അംഗം റോസലി തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ. കെ ജയഭാരതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ പി.എൻ ഹരീന്ദ്രൻ, മാനന്തവാടി ക്ഷീര വികസന ഓഫീസർ ധന്യ കൃഷ്ണൻ, ടി. കെ സുരേഷ് (CPIM) ശശി പാറക്കൽ (BJP) പ്രഭാ കരൻനായർ (കോൺഗ്രസ്‌ ) അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ്‌ എം. എം ഹംസ, മിൽമ വയനാട് ജില്ലാ മേധാവി പി. പി പ്രദീപൻ,മിൽക്ക് പ്രോക്യൂർമെന്റ് ഓഫീസർ ദിലീപ് ദാസപ്പൻ എന്നിവർ സംസാരിച്ചു പനവല്ലി ക്ഷീ രസംഘം പ്രസിഡന്റ്‌ ഉണ്ണി പി. എ ൻ സ്വാഗതവും,സെക്രട്ടറി അജിത് കുമാർ വി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ  സമ്മാനദാനം നിർവഹിച്ചു
Close

Thank you for visiting Malayalanad.in