കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ  മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ  സമൂനയെ ആദരിച്ചു

തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ, പ്രീത രാമൻ, ഗണേഷ്, ജോസ് വി ജെ, തോമസ് കുമ്പക്കൽ, ഷംസു മക്കിയാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സനൽ കോട്ടയിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാന്യത സമൂഹത്തില്‍ നിലനിര്‍ത്തിയ മഹാ വ്യക്തിത്വം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
Close

Thank you for visiting Malayalanad.in