കല്‍പ്പറ്റ: രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാന്യത സമൂഹത്തില്‍ നിലനിര്‍ത്തിയ മഹാ വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ വിനയം ഉള്ളവരും സത്യസന്ധരും സഹജീവി സ്നേഹമുള്ളവരുമായിരിക്കണമെന്നുള്ള ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങള്‍ ജീവിതത്തിലൂടെ പകര്‍ന്നു നല്കിയ നേതൃത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടെത്. പൊതുസമൂഹത്തിന് പൊതുപ്രവര്‍ത്തകരിലെ വിശ്വാസം ഉയര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം കൊണ്ട് സാധിച്ചു. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കണ്ണൂരില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഞാനും കൂടെയുണ്ടായിരുന്നു. കല്ലുകൊണ്ട് ഏറുകൊള്ളുമ്പോഴും,പരിക്കേല്ക്കുമ്പോഴും ജനങ്ങളുടെ പരാതി വായിച്ചു അപേക്ഷകള്‍ കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് ആക്രമിക്കാന്‍ നേതൃത്വം കൊടുത്ത സി ഒ ടി നസീറിനെ ചിരിയോടെ ഒരു പരിഭവവും ഇല്ലാതെ സ്വീകരിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ ഇന്ത്യയിലെ അത്യപൂര്‍വ്വ വിസ്മയമാണ്. കല്ലെറിഞ്ഞവരോട് ക്ഷമിക്കുവാനും രാഷ്ട്രീയത്തില്‍ പകയല്ല സ്നേഹവും ആര്‍ദ്രതയുമാണ് വേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വികസനം നടന്ന വര്‍ഷം ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ്. കൊച്ചിന് മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ഭരണാധികാരി ഒരു കെട്ടിടത്തില്‍ മാത്രം നില്‍ക്കലല്ല മറിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ വേദനകള്‍ അറിയില് കൂടിയാണ് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വം എന്ന് ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത നേതാവായിരുന്നു അദ്ദേഹമെന്നും സിദ്ധിഖ് പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, ടി ഉഷാകുമാരി, മായ പ്രദീപ്, താരീഖ് കടവന്‍, ഒ ഭാസ്കരന്, എന്‍ കെ ജ്യോതിഷ് കുമാര്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ ടി നിസാം, വര്‍ഗീസ് നെന്മേനി, കെ കെ രാജേന്ദ്ര ന്, സി എ ഗോപി, കെ വി ഷിനോജ്, കെ അജിത, ശ്രീനിവാസന് തൊവരിമല, നജീബ് പിണങ്ങോട്, പി എന്‍ ശിവന്, ജിനി തോമസ്, ജയമുരളി, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി, കെ യു മാനു, ആര് ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...