കീം പരീക്ഷ: ജോഷ്വ ജേക്കബിനെ  അനുമോദിച്ചു

തിരുവനന്തപുരം: കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ ജേക്കബ് തോമസിനെ ആകാശ് ഇന്‍സറ്റിറ്റിയട്ട് അനുമോദിച്ചു. ആകാശിലെ എന്‍ജിനിയിറിങ് എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിയായിരുന്നു ജോഷ്വ. പുതുക്കിയ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജോഷ്വ ഒന്നാമതെത്തുകയായിരുന്നു. സ്ഥാപനത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് ആകാശ് ചീഫ് അക്കാദമിക് മേധാവി രവികാന്ത് പറഞ്ഞു. കടുപ്പമേറിയ പരീക്ഷയാണ് കീം. അതില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിക്കുക എന്നത് വളരെ വലിയ അധ്വാനവും കഠിന പരിശ്രമവും ആവശ്യമുള്ള ജോലിയാണ്. ഇക്കാര്യത്തില്‍ ജോഷ്വയ്ക്ക് വഴികാട്ടിയാവാന്‍ സാധിച്ചതില്‍ ആകാശ് കുടുംബത്തിന് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിതി നടന്ന ചടങ്ങിൽ സർവേദയ സെൻട്രൻ വിദ്യാലയ പ്രിൻസിപ്പാൾ ഫാ. കരിക്കൽ ചാക്കോ വിൻസൻ്റ് , ബ്രാഞ്ച് ഹെഡ് ബൈസൺ തോമസ്, അസിസ്റ്റൻ്റ് സയറക്ടർ ആനന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ വി കെ മേധാവിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
Next post l കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ
Close

Thank you for visiting Malayalanad.in