കെ വി കെ മേധാവിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

അമ്പലവയല്‍: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോ. അരുള്‍ അരശനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം നടത്തി. ഇന്നലെ മൂന്ന് മണിയോടെ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. വി.പി.രാജനെയാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചത്. നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചെന്ന് മേധാവി അറിയിച്ചിട്ടും സമരത്തില്‍ നിന്ന് പിന്മാറാന്‍ യൂത്ത്‌കോണ്‍ഗ്രസ് തയ്യാറായില്ല. വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തുകയും വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഡോ. അരുളിനെ മാറ്റി നിറുത്തുകയും പുറത്താക്കുകയും വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കാതെ വന്നതോടെ അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി. ഡോ. അരുള്‍ അരശിനെതിരെ നടപടിയെടുക്കാതെ പിന്മാറില്ലെന്ന് സമരക്കാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയുമായി സംസാരിക്കുകയും കാര്‍ഷിക സര്‍വകലാശാലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഫോണില്‍ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുകയും, പിന്നാലെ മേധാവി സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. സ്ഥാപന മേധാവി ഇയാളെ 10 ദിവസത്തേക്ക് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും, 10 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി ഉചിതമായി നടപടി സ്വീകരിക്കുമെന്നും രേഖാമൂലം എഴുതി നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ലയണല്‍ മാത്യു, അസിസ് വാളാട്, സിറില്‍ ജോസ്, മുതലിബ് പഞ്ചാര, ജിനു കോളിയാടി, അനീഷ് റാട്ടക്കുണ്ട്,അബ്ദുല്‍ മനാഫ്,രാഹുല്‍ ആലിങ്ങള്‍, സുഹൈല്‍ കമ്പളക്കാട്, ശ്രീലാല്‍ തൊവരിമല, ആഷിഖ് മന്‍സൂര്‍, യൂനസ് അലി, അസ്വിന്‍ ചുള്ളിയോട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ വയനാട് : മൂന്ന് വനിതാ താരങ്ങൾ ഇന്ത്യാ എ ടീമിൽ : രണ്ടു പേരും മാനന്തവാടിക്കാർ
Next post കീം പരീക്ഷ: ജോഷ്വ ജേക്കബിനെ  അനുമോദിച്ചു
Close

Thank you for visiting Malayalanad.in