കൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം. ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഫണ്‍ബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും.
പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സര്‍ഗ്ഗാത്മകത, മൗലികത, വിഷയത്തെ എത്രത്തോളം മികവോടെ അവതരിപ്പിച്ചു എന്നിവയെല്ലാം മൂല്യ നിര്‍ണ്ണയത്തില്‍ മുഖ്യ ഘടകങ്ങളായിരിക്കും. മത്സരാത്ഥികൾക്ക് ക്യാൻവാസായി വെളുത്ത കുടയും ഫാബ്രിക്ക് പെയിന്റും നൽകും. 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ഒന്നാം സമ്മാനമായി 25,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ, പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. യുവതലമുറയില്‍ കലാപരമായ അഭിരുചികള്‍ വളര്‍ത്താനും അവര്‍ക്ക് അവിസ്മരണീയമായ അനുഭവം നല്കുവാനുമാണ് ഫണ്‍ബ്രല്ലയുടെ ലക്ഷ്യമിടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും +91 97789 91258, +91 97788 64828 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം. കൂടാതെ, facebook.com/Funbrellaexecutiveevents എന്ന പേജിലും വിവരങ്ങള്‍ ലഭ്യമാണ്.
കണ്ണൂർ: ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് IX2502 വിമാനം കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങാനാകാതെ യാത്രക്കാരെ ബംഗളൂരൂ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇറക്കിയതായി...
ഫാസിസ്റ്റ് അധികാരവ്യവസ്ഥക്കു വഴങ്ങിക്കൊടുക്കാതെ ആദിവാസികളും ദരിദ്രരുമായ സാധാരണ ജനങ്ങൾക്കു നീതി ലഭിക്കാൻ വേണ്ടി സമരം ചെയ്ത പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ...
' : സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്സ് സെന്ററിന്റെ 'മാജിക്...
സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം ചീരാല്‍: ജൂലൈ 4,5,6 തീയ്യതികളില്‍ ചീരാലില്‍ ( സ. വിശ്വംഭരന് നഗര്‍...