ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി ‘. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു.
പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും ചേർന്നാണ് സന്നദ്ധ പ്രവർത്തകൻ അബു താഹിർ രക്ഷാ പ്രവർത്തനം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അബു താഹിർ സ്ഥലത്തെത്തിയത്. മുറിവുണങ്ങാൻ മരുന്നും ചെയ്താണ് പിണങ്ങോട് സ്വദേശിയായ അബുതാഹിറും സുഹൃത്തുക്കളായ വി.കെ.റെയ്സ് ,സാബിത് എന്നിവരും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
Next post ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കസ്തൂർബാ ഗാന്ധി ദർശൻ വേദി ധർണ്ണ നടത്തി.
Close

Thank you for visiting Malayalanad.in