സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സ്നേഹസംഗമമായ “ഹൃദയസ്പർശം 2.0” പരിപാടിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വേദിയായി. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറിക്ക് (സി.ടി.വി.എസ്) വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും അവരെ ചികിത്സിച്ച ഡോക്ടർമാരും വീണ്ടും ഒത്തുകൂടിയ ഈ പരിപാടി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2024-25 കാലയളവിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പും ഈ അവസരത്തിൽ ഒരുക്കിയിരുന്നു.
സീനിയർ കൺസൾട്ടന്റ് സി.ടി.വി.എസ് ഡോ. റിനറ്റ് സെബാസ്റ്റ്യൻ പരിപാടിയെക്കുറിച്ച് സംസാരിക്കവേ, “ഗുരുതരമായ ഹൃദയപ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തിയവർ ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ സംതൃപ്തി മാത്രമല്ല പ്രസ്തുത കാലയളവിൽ ശസ്ത്രക്രിയകളിൽ എല്ലാം തന്നെ മരണ നിരക്ക് ‘പൂജ്യം’ ആണന്നതും ഏറെ അഭിമാനകരമായ കാര്യമാണ്. ‘ഹൃദയസ്പർശം’ കേവലം ഒരു പരിപാടിയല്ല, മറിച്ച് രോഗികളുടെ നിശ്ചയദാർഢ്യത്തിന്റെയും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെയും നേർചിത്രമാണ്. ലോകോത്തര നിലവാരത്തിലുള്ള ഹൃദയ ചികിത്സ എല്ലാവരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന് ഈ ഒത്തുചേരൽ കൂടുതൽ ഊർജ്ജം പകരും,” എന്ന് വ്യക്തമാക്കി.
‘ഹൃദയസ്പർശം’ പോലുള്ള പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൂടുതൽ പേരിലേക്ക് ആധുനിക ഹൃദയ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിനായി പ്രത്യേക സി.ടി.വി.എസ് സർജറി ക്യാമ്പിന് തുടക്കം കുറിച്ചു. ജൂലൈ 15 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിന് സീനിയർ കൺസൾട്ടന്റ് സി.ടി.വി.എസ് ഡോ. റിനെറ്റ് സെബാസ്റ്റ്യൻ നേതൃത്വം നൽകും. ഓപ്പൺ ഹാർട്ട് സർജറി, മോഡേൺ ബീറ്റിങ്-ഹാർട്ട് ശസ്ത്രക്രിയ, കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), മിനിമലി ഇൻവേസീവ് സർജറി എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ ഈ ക്യാമ്പിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ ലഭ്യമാകും.
കൂടാതെ, ഈ ക്യാമ്പിൽ സൗജന്യ രജിസ്‌ട്രേഷനും കൺസൾട്ടേഷനിൽ 50% ഇളവും ലഭിക്കും. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്ക് 50 ശതമാനം ഇളവും, കുറഞ്ഞ നിരക്കിൽ പ്രത്യേക സർജറി പാക്കേജുകളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത്, ആശുപത്രിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ആംബുലൻസ് സേവനവും (ആംബുലൻസ് സേവനങ്ങൾക്ക്: 1066) ലഭ്യമാക്കിയിട്ടുണ്ടെന്ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും +91 98954 94301 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
കൽപ്പറ്റ : ഡോക്ടേഴ്സ് ദിനത്തിൽ കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു. വയനാട്ടിലെ ആദ്യകാല ഡോക്ടർമാരായ പി.നാരായണൻ നായർ,മാനന്തവാടി, സുൽത്താൻബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ...
കേരളത്തിലെ ജീവനക്കാർക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ നടത്തുന്നതിന്നുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ ആസ്ഥാനതേക്ക് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി.കേരളത്തിലെ ജീവനക്കാർക്ക് 1973 ലെ...
മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ്...
സുൽത്താൻ ബത്തേരി:നെന്മേനി പഞ്ചായത്ത് താളൂർ ബസ് സ്റ്റാൻ്റിലെ തമിഴ്നാട് സർക്കാരിൻ്റെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും എം എൽ എമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സുൽത്താൻ...
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് - ന്റെ നേതൃത്വത്തിൽ നടത്തിയ...
*പ്രത്യേക ലേഖകൻ.* തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര് ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്...