സമസ്ത സെൻ്റിനറി: ലോക സമാധാന സന്ദേശമുയർത്തി സ്ഥാപകദിനാചരണം

കൽപ്പറ്റ: കേരളീയ സമൂഹത്തെ മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് അനിഷേധ്യമാം വിധം പുണർനിർമ്മാണത്തിന് നേതൃത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്ത് സമാധാന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യൂണിറ്റ്കേന്ദ്രങ്ങൾ, സംഘടനാ ഓഫീസുകൾ, സ്ഥാപനങ്ങൾ , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, മദ്റസകൾ, പള്ളികൾ തുടങ്ങിയവകൾ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തി. സർക്കിൾ കേന്ദ്രങ്ങളിൽ യുദ്ധം പരിഹാരമല്ല എന്ന സന്ദേശത്തിൽ സമാധാന റാലി സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലിയും സമാധാന സംഗമവും നടന്നു. സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മദീനതുന്നസീഹയിൽ നടത്തിയ പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവാറാംഗവുമായ പി.ഹസൻ മുസ്ലിയാർ പതാ ക ഉയർത്തി.ലോക സമാധാനത്തിനായി പ്രാർത്ഥനാ സംഗമങ്ങൾക്ക് സ്ഥാപനങ്ങളിലും യൂണിറ്റുകളിലും സംഘടനയുടെ വിവിധ ഘടകങ്ങളിലെ കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികൾ നേതൃത്വം നൽകി. ഫോട്ടോ: സമസ്ത 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മദീനതുന്നസീഹയിൽ നടത്തിയ പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവാറാംഗവുമായ പി.ഹസൻ മുസ്ലിയാർ പതാക ഉയർത്തുന്നു.
എസ്.ശറഫുദ്ദീൻ 9744499226

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്തിപ്പൊയിൽ പരേതനായ കൊച്ചു കുളങ്ങര ജോണിൻ്റെ മകൻ ബിജു ജോൺ ( 5 1) നിര്യാതനായി
Next post വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കണം: അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസ് ഉടമകൾ
Close

Thank you for visiting Malayalanad.in