ബെയ്ലി പാലത്തിന് വിള്ളൽ : പാലം അടച്ചു.:പുന്നപ്പുഴയിൽ ഇന്നും കുത്തൊഴുക്ക്.
കൽപ്പറ്റ : ചൂരൽമലയിലെ ബെയ്ലി പാലത്തിന് ചുവട്ടിൽ സംരക്ഷണ ഭിത്തിക്ക് വിള്ളൽ.
ബെയ്ലി പാലം അടച്ചു .
ഇന്നലെ മലവെള്ള പാച്ചിലിന് ശേഷമാണ് വിളളലുണ്ടായത്. 36 മണിക്കൂർ കൊണ്ട് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് വൻതുക മുടക്കിയാണ് കല്ല് കൊണ്ട് ഭിത്തിയും അതിന് കമ്പി വലയുമിട്ടത്. ഇതിനാണ് വിള്ളൽ. പാലത്തിലൂടെ പ്രവേശനം നിരോധിച്ചു.
മുണ്ടക്കൈ – പുഞ്ചിരി മട്ടം പ്രദേശത്തേക്കുളള പ്രവേശനമാണ് നിരോധിച്ചത് .
വയനാട്ടിൽ മഴ കനത്തുപെയ്യുകയാണ്. ഇന്നും ചൂരൽ മല പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മാറ്റമില്ല.
More Stories
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ: മാധവ് ഗാഡ്ഗില്‍ വിടവാങ്ങി.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28- ന്
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
വയനാട് ജില്ലയിലെ ആദ്യ 128-സ്ലൈസ് സി. ടി. സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
എസ് എസ് എൽ സി ഡേ നൈറ്റ് പഠനക്യാമ്പ് ആരംഭിച്ചു.
തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8...
ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
