കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ കല്ലിപ്പാടത്ത് വീട്ടിൽ കെ.ആർ ശ്യാം കുമാർ(29), കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടിൽ സി ജിഹാസ് (24) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരിൽ നിന്നായി 85.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.21.06. 2025 ശനിയാഴ്ച വൈകീട്ടോടെ പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവേ മൊതക്കരയിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോൾ, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഓ അനസ്, സി.പി.ഓ വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി
Next post ഡബ്യു. ഒ യു പി സ്കൂൾ മുട്ടിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഒളിമ്പിക്സ് ദിനചാരണം നടത്തി.
Close

Thank you for visiting Malayalanad.in