അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന്  മാനന്തവാടിയില്‍

മാനന്തവാടി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മാനന്തവാടിയില്‍ യോഗ ബോധവല്‍ക്കരണ പരിപാടിയും പരിശീലനവും സംഘടിപ്പിക്കുന്നു. ഇന്ന് ( 21.6.25) രാവിലെ 8.30 ന് മാനന്തവാടി ഗവണ്‍മെന്‍റ് യു.പി. സ്കൂളില്‍ മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി പരിപാടി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി ചടങ്ങിന് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ജെ. ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും. ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിലെ യോഗാചാര്യന്‍ പ്രവീണ്‍ ടി. രാജന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കും. മൈഭാരത്, ശ്രീ പ്രണവം യോഗ വിദ്യാപീഠം, വയനാട് സ്കില്‍ എക്സലന്‍സ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, എന്‍.എസ്.എസ്., എന്‍.സി.സി. തുടങ്ങിയവയുമായി സഹകരിച്ചാണ് യോഗ ദിനാചരണ പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാക്കവയല്‍ സ്കൂളില്‍ വിജയോത്സവം 
Next post അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് എൻ.സി.സി കേഡറ്റുകൾ
Close

Thank you for visiting Malayalanad.in