മാനന്തവാടി :
കെട്ടിട ഉടമകൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി വയനാട് സ്ക്വയർ ഹോട്ടലിൽ യോഗം ചേർന്നു. പ്രസിഡണ്ട് എൻ.എ. ഫൗലാദ് അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകൾക്ക് ചെറിയ വാടക നൽകി വലിയ നിരക്കിൽ മേൽ വാടകയ്ക്ക് നൽകുന്ന വാടകക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കെട്ടിട നികുതിയിൽ വർഷം തോറും 5% വർദ്ധനവ് ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായ വാടക വർദ്ധനവ് ലഭിക്കാത്തത് കാരണം പല കെട്ടിട ഉടമകളും ഫെയർറെന്റ് നു വേണ്ടി കോടതികളിൽ കേസുകൾ ഫയൽ ചെയ്തിരിക്കുകയാണ്. നിയമ നടപടികളിലേക്ക് പോകാതെ പരസ്പരം സഹകരിച്ച് പോകണമെന്ന് യോഗം ആവശ്യപ്പെട്ടു. മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ലഭിക്കുന്നതിന് വേണ്ടി സർക്കാർ കേന്ദ്ര മാതൃക വാടക നിയമബിൽ പാസാക്കണമെന്ന് യോഗം പ്രമേയം പാസാക്കി.
നിരൺ വി, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം അലി ബ്രാൻ,നാസർ സി, വി എം വത്സൻ ക്രിസ്റ്റി പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ എല്ലാ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും...
വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച...
. ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ്...
. മാനന്തവാടി : കെ.എസ്.ആർ.ടി.സി. ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു: പരിക്കേറ്റയാൾ ചികിത്സയിൽ. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819...
പോരാവൂർ: കണ്ണൂർ കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ...