മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ബിരുദ ദാന ചടങ്ങ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഷിബു പ്രശാന്ത് സി ആർ ഫാർമസി ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ലാൽ പ്രശാന്ത് എം എൽ, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ലിഡ ആന്റണി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി.ജി.എമ്മും കേരള ആരോഗ്യ സർവകലാശാല സേനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവരെ കൂടാതെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കോളേജ് ഓഫ് ഫാർമസിയിൽ ഉന്നത നിലവാരം പുലർത്തുന്ന ലബോറട്ടറികളും പരിചയ സമ്പന്നരായ അധ്യാപകരും അത്യാധുനിക ക്ളാസ് മുറികളും 24 ഡിസ്റ്റിങ്ഷനുകളും 61 ഫസ്റ്റ് ക്ളാസുകളുമടക്കം 97.7% എന്ന മികച്ച വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കി. ഇവിടെ ബി. ഫാം കൂടാതെ എം. ഫാം, ഫാം.ഡി, ഡി. ഫാം എന്നീ കോഴ്സുകളും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881230 എന്ന നമ്പറിൽ വിളിക്കുക.
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം...
ആലക്കോട് : മൈസൂർ സെന്റ്. ഫിലോമിനാസ് കോളേജിലെ 1975-85 ബാച്ചിലെ കേരളത്തിലെ വിദ്യാർത്ഥികൾ ഒത്തുകൂടുന്ന ഒമ്പതാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം ആലക്കോട് വെച്ച് നടത്തി. അഹമ്മദാബാദ് വിമാന...
വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആനേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ജൂൺ 15-ന് ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനാചരണ പരിപാടി സംഘടിപ്പിച്ചു....
ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള...
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും...
മാനന്തവാടി: ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി. സാധാരണക്കാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്നത് പ്രദേശത്തെ മെമ്പർമാരോടാണെന്നും, അവരാണ് ജനങ്ങളുമായി നേരിട്ട് സംവാദിക്കുന്നതെന്നും...