വയനാട്ടിലാദ്യമായി സങ്കീർണ്ണമായ  രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി  ലിയോ മെട്രോ ആശുപത്രി.

കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്.
ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA) 2 വലിയ രക്‌തകുഴലുകളിൽ ഉള്ള ദ്വാരം അടക്കൽ,
കണിയാമ്പറയിൽ നിന്നുള്ള ഒരു വയസുള്‌ള കുഞ്ഞിന്റെ (VSD) ഹ്യദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട് അറകൾക്കിടയിലുള്ള ദ്വാരം അടക്കൽ എന്നിയവയാണ് വ്യജയകരമായി വായനാട്ടിൽ പൂർത്തീകരിച്ചത്.
3.50 ലക്ഷം മുതൽ 4 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് വെറും അമ്പതിനായിരം (50000) രൂപ മാത്രമേ രക്ഷിതാക്കളിൽ നിന്നും ഈടാക്കിട്ടുള്ളൂ.
പീഡിയാട്രിക് ഇന്റെർവെൻഷനൽ കാർഡിയയോളോജിസ്‌റ് ഡോ. മുഹമ്മദ് കമറൺ ,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ .ബൈജുസ് , ഡോ .ജ്യോതിഷ് വിജയ്, അനസ്‌തറ്റിസ്‌റ്റായ ഡോ .ശ്രീഹർഷാ എന്നിവർ ആണ് നടപടികൾക്ക് നേതൃത്വം നല്‌കിയതെന്ന് ‘ലിയോ ഹോസ്‌പിറ്റൽ ലിയോ മെട്രോ കാർഡിയാക് സെന്റർ ഹെഡ് അഡ്മിനിസ്ട്രേഷൻ ടി പി വി രവീന്ദ്രൻ പറഞ്ഞു. .
സാധാരണ ഹൃദയത്തിൻ്റെ വലത്തെ മേലെ അറയിൽ നിന്ന് (ഏട്രിയം) ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പൾമനറി ആർട്ടറിയും ഇടത്തെ കീഴേ അറയിൽ നിന്ന് (വെൻട്രിക്കിൾ ) പുറപ്പെടുന്ന അയോർട്ട യുമായി ബന്ധിപ്പിക്കുന്ന പി ഡി എ ( പേറ്റൻട് ഡക്ടസ്സ് ആർട്ടീരിയോസസ്സ് ) ജനിക്കുമ്പോൾ തന്നെ അടഞ്ഞുപോകാറുണ്ട് – വളരെ അപൂർവം കുട്ടികൾക്ക് ഇത് അടഞ്ഞുപോകാറില്ല . പണ്ടൊക്കെ നെഞ്ചു കീറിയുള്ള ഓപ്പറേഷനായിരുന്നു ചെയ്യാറുള്ളത്. പുതിയ സാങ്കേതിക വിദ്യ പ്രകാരം ജനറൽ അനസ്തീഷ്യയിൽ തുടയിൽ ചെറിയ ഒരു ഇൻസിഷ്യനിൽ കൂടി കത്തീറ്റർ ഇൻസർട്ട് ചെയ്ത് ദ്വാരം അടക്കുന്ന രീതിയാണ് ലിയോ മെട്രൊ കാത്ത് ലാബിൽ ഡോക്ടർ കംറാൻ ചെയ്തത് . വയനാട്ടിൽ ആദ്യമായാണ് ഇത് ചെയ്തതെന്നത് പ്രത്യേകതയാണ്.
രണ്ട് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൺലൈൻ ട്രേഡിംഗ് വഴി  ലാഭം നേടാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി വയനാട്  സൈബർ പോലീസിന്റെ പിടിയിൽ
Next post കല്ലുവയൽ സി.ഐ.ഇ.ആർ  മോറൽ സ്കൂൾ പ്രവേശനോത്സവം നടത്തി
Close

Thank you for visiting Malayalanad.in