ദുരന്തബാധിതർക്കായി മാതാ അമൃതാനന്ദമയി മഠം നിർവ്വഹിക്കുന്ന പദ്ധതികൾ മാതൃകാപരം :ടി സിദ്ദിഖ് എംഎൽഎ.

ഇനിയൊരു പ്രകൃതി ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള കർമ്മപദ്ധതി അമൃത സർവ്വകലാശാലയുടെ സഹകരണത്തോടെ സർക്കാർ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കൽപ്പറ്റ എം എൽ എ*
മേപ്പാടി: മാതാ അമൃതാനന്ദമയി മഠത്തിന്റെയും അമൃത വിശ്വവിദ്യാപീഠത്തിൻ്റെയും നേതൃത്വത്തിൽ വയനാട് മുണ്ടകൈ- ചൂരൽമല ദുരന്ത ബാധിതർക്ക് ആത്മവിശ്വാസവും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. മേപ്പാടിയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എം എൽ എ ടി സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റുക എന്നത് വലിയ കാര്യമാണ്. ആ വലിയ കടമയാണ് അമ്മയുടെ നിർദ്ദേശാനുസരണം മാതാ അമൃതാനന്ദമയി മഠവും അമൃത വിശ്വവിദ്യാപീഠവും ചേർന്ന് നിർവ്വഹിച്ചത്. അത് മഹത്തായൊരു മാതൃകയാണെന്നും ടി സിദ്ദിഖ് എം എൽ എ പറഞ്ഞു. ഗുജറാത്ത് ഭൂകമ്പം പിന്നെ ഓഖി ഉൾപ്പെടെ എല്ലാ ദുരന്തമേഖലയിലും അമ്മയുടെ സേവന പ്രവർത്തനങ്ങൾ സജീവമായിരുന്നു. അതു തന്നെയാണ് വയനാട്ടിലും അമ്മ നടപ്പാക്കിയത്. എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന് എന്താണോ വേണ്ടത് അത് കണ്ടെത്തി നൽകുകയാണ് ഇവിടെ ചെയ്തത്. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം അടിയന്തരമായി വയനാട്ടിൽ സ്ഥാപിക്കണമെന്നും അതിനായി അമൃത സർവകലാശാലയുടെ പദ്ധതിയ്ക്ക് ഒരു ജനപ്രതിനിധി എന്ന നിലയിൽ പൂർണ പിന്തുണ നൽകുമെന്നും ടി സിദിഖ് കൂട്ടി ചേർത്തു.
മാതാഅമൃതാനന്ദമയി ദേവിയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരം അമൃത വിശ്വവിദ്യാപീഠം. അമൃത സസ്‌റ്റൈനബിൾ ലൈവിലിഹുഡ് ആൻഡ് ഡിസാസ്റ്റർ റേസിലിയൻസ് എന്ന പദ്ധതിയിലൂടെ. ചൂരൽമല ദുരന്തം നടന്നതിന് പിന്നാലെ അമൃത സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്റ് ചൂരൽമല സന്ദർശിക്കുകയും ദുരന്തബാധിതരുടെ ഇടയിൽ സർവ്വേ നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ സാങ്കേതിക വിദ്യകൾ പഠിപ്പിച്ചു അതിലുടെ എല്ലാം നഷ്ടപ്പെട്ടു പോയവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അമൃത വിശ്വ വിദ്യാപീഠത്തിനു കീഴിൽ പ്രവർത്തിക്കുന്ന അമ്മച്ചിലാബ്‌സും സെന്റർ ഫോർ വുമൺ എംപവര്മെന്റ് ആൻഡ് ജൻഡർ ഇക്വാളിറ്റിയും ചേർന്ന് ഒരുക്കിയ നൈപുണ്യ വികസന പരിശീലനമാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നൽകിയത്. 87 പേർക്ക് തയ്യല്ലിലും 25 പേർക്ക് കമ്പ്യൂട്ടറിലും (MS Office & Tally) തൊഴിൽ പരിശീലനം നൽകി. അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ നടന്നു. തയ്യൽ പഠിച്ചവർ രൂപകൽപന ചെയ്തു തയ്ച്ച ഷാൾ മുഖ്യാതിഥിയായ ടി സിദ്ദിഖ് എംഎൽഎ അണിയിച്ചതും ചടങ്ങിന് കൗതുകം പകർന്നു. പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് – അഡ്വ ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ജില്ലാ കളക്ടർ അർച്ചന പി.പി, മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ്- കെ ബാബു, വാർഡ് അംഗം ഹാരിസ്, മാതാ അമൃതാനന്ദമയി മഠം മേപ്പാടി മഠാധിപതി സ്വാമി വേദാമൃതാനന്ദ പുരി അമൃതസർവകലാശാല സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസ് ഡീനും, അമ്മച്ചിലാബ് & സെന്റർ ഫോർ വുമൺ എംപവർമെന്റ് ആൻഡ് ജെൻഡർ ഇക്വാളിറ്റി ഡയറക്ടറുമായ- ഡോ ഭവാനി റാവു, ബ്രഹ്മചാരിണി കാരുണ്യാമൃത ചൈതന്യ. സന്ദീപ് എം ശർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത്തിരി കഞ്ഞിയെടുക്കട്ടേ ? പൊടിയരിക്കഞ്ഞി ?
Next post Karnataka Industries Minister MB Patil Launches ‘Uthpadana Manthana’ to Drive Karnataka’s Manufacturing Growth Aimed at Mobilising INR 7.5 Lakh Crore Investments and Creating 20 Lakh Jobs in Five Years, Uthpadana Manthana Charts Karnataka’s Manufacturing Roadmap
Close

Thank you for visiting Malayalanad.in