വയനാട് ആത്മ പ്രൊജക്ട്  ഓഫീസർക്ക് എഫ്.പി.ഒ. പ്രതിനിധികൾ യാത്രയപ്പ് നൽകി.

കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ് ബ്രഹ്മഗിരി ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് യാത്രയപ്പ് സംഘടിപ്പിച്ചത്. ആത്മ പ്രൊജക്ട് ഡയറക്ടർ എന്ന നിലയിൽ വയനാട് ജില്ലയിലെ കർഷകർക്കും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ചെയ്‌ത സ്തുത്യര്‍ഹമായ സേവനത്തെ യോഗം അനുസ്മരിച്ചു. ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദ്ദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും വേണ്ട സമയത്തു നൽകുകയും ഹൃദ്യമായ പെരുമാറ്റത്തിലൂടെ കർഷകരുടെ ഇടയിൽ ഏറെ വിലമതിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ജ്യോതി എന്ന് കമ്പനി പ്രതിനിധികൾ വിലയിരുത്തുകയുണ്ടായി. ആവശ്യമായ സമയത്ത് കൃത്യമായ ഇടപെടലുകളിലൂടെ തൻ്റെ ഡിപ്പാർട്ടുമെന്റിൻ്റെ പരിധിയിൽ വരുന്ന കർഷകർക്കും കർഷക കൂട്ടായ്മകൾക്കും എപ്പോഴും സേവനവും സഹായവും നൽകുന്ന വ്യക്തിയായിരുന്നു ജ്യോതി എന്ന് യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ച എല്ലാ പ്രതിനിധികളും എടുത്തു പറയുകയുണ്ടായി. ഫാർമർ പ്രൊഡ്യൂസർ കബനികളുടെ ചെയർമാന്മാർ, ഡയറക്ടർ മാർ എന്നിവർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബലി പെരുന്നാൾ  സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം.
Next post താമരശ്ശേരി ചുരത്തിൽ   വൻ വാഹനതിരക്ക്: ഇന്നും ഗതാഗതനിയന്ത്രണം
Close

Thank you for visiting Malayalanad.in