കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റിയുടെയും വയനാട് യുവസമിതിയുടെയും കാലിക്കറ്റ് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം ക്യാമ്പസ് ശാസ്ത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്രിൻസിപ്പാൾ ഡോ. പി. എൻ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ശാസ്ത്രസമിതി അധ്യാപക പ്രതിനിധി പി. സി. ജിജി അധ്യക്ഷത വഹിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത്, കോളേജ് ചെയർപേഴ്സൺ എസ്. സിദ്ധാർത്ഥ്, ക്യാമ്പസ് ശാസ്ത്രസമിതി ചെയർപേഴ്സൺ അഞ്ജലി പി. ഷാജു, അധ്യാപകരായ ജീനോ കുര്യാക്കോസ്, യു. എൻ. വൈക്കിംഗ്, എം. പി. വൈശാഖ്, ബി. ശ്രീലത, ക്യാമ്പസ് ശാസ്ത്രസമിതി വൈസ് ചെയർപേഴ്സൺ സി. കെ. ആദിൽ ബാബു, യുവസമിതി പ്രവർത്തകരായ കെ. എം. ഗോപിക, എം. പി. അഭിരാഗ്, കെ. എസ്. ദേവപ്രിയ തുടങ്ങിയവർ സംസാരിച്ചു. വൃക്ഷത്തൈകളുടെ നടീൽ, പ്രതിജ്ഞ, പരിസ്ഥിതി ദിന സന്ദേശം നൽകൽ എന്നിവ നടത്തി.