
വയനാടിന്റെ ജൈനസംസ്കൃതി: പുസ്തക പ്രകാശനം തിങ്കളാഴ്ച
വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.ഐ ജയശങ്കർ പുസ്തകം പരിചയപ്പെടുത്തും. സ്കൂൾ പ്രിൻസിപ്പൽ എം.വിവേകാനന്ദൻ അധ്യക്ഷത വഹിക്കും. മീഡിയ വിങ്ങ്സ് ആണ് പ്രസാധകർ. പുസ്തകരചയിതാവ് ശിവരാമൻ പാട്ടത്തിൽ, ഡോ. നിർമൽ കുമാർ ശിവരാമൻ, ഇ.ഡി വെങ്കിടേശൻ, അഭിനവ് കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
More Stories
സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു
. കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി...
കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി നയൻതാര
കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി നയൻതാര . മാനന്തവാടി.: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.. ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി ദിനാചരണം നടത്തി.
കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റിയുടെയും വയനാട് യുവസമിതിയുടെയും കാലിക്കറ്റ് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം ക്യാമ്പസ് ശാസ്ത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം...
എല്ലും തോലും ശേഖരിച്ച് രോഗികൾക്കായി സി.എച്ച്. സെന്റർ.
പെരുന്നാള്‍ ദിനത്തിലും സി.എച്ച്. സെന്റര്‍ ഡയാലിസിസ് രോഗികളുടെ കൂടെ കല്‍പ്പറ്റ: ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിന്റ ഭാഗമായി പെരുന്നാളിന് ബലിമൃഗങ്ങളുടെ എല്ലും തോലും ശേഖരിച്ച് ഫണ്ട്...
മഴക്കെടുതിപ്രതിരോധ നടപടികൾക്കായി കൈകോർത്തു റോട്ടറിയും ഹ്യും സെന്ററും
കല്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കേടു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും...
ചിപ്പിലിത്തോട് – മരുതിലാവ് തളിപ്പുഴ ചുരം ബദൽ പാത:.അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി
കൽപറ്റ: ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് തളിപ്പുഴ ] യാഥാർഥ്യമാക്കുന്നതിൽ സർക്കാരും ജനപ്രതികളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട്...