ഉരുൾപൊട്ടൽ തടയാൻ ആൽമരം നടാം  :  വൃക്ഷങ്ങൾ നടന്നവരുടെ സംഗമം നടത്തി.

ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പതിനൊന്നാം തണൽ നടന്നവരുടെ സംഗമം. പ്രകൃതി ദുരന്തങ്ങളായ ഉരുൾപൊട്ടൽ മലയടിച്ചൽ എന്നിവ തടയുന്നതിന് സഹായകരമായആൽമരം നീർമരുത് താന്നി തുടങ്ങിയ വൃക്ഷത്തൈകൾ വയനാട് പുത്തുമല ചൂരൽമല മേഖലകളിൽ നട്ടുപിടിപ്പിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയായ റൂഹി മെഹസാബ് ഖനി പുത്തുമലയിൽ അരയാൽ മരതൈ നട്ട് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ബാബു അധ്യക്ഷനായി. വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി ഹരിലാൽ സൗത്ത് വയനാട് ഡി എഫ്ഓ അജിത്ത് കെ രാമൻ റേഞ്ച് ഓഫീസർ മരങ്ങൾ നടന്നവരുടെ ദേശീയ കൂട്ടായ്മയുടെ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻ എന്നിവർ നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ ഉത്തര കേരള പര്യാവരൺ സംയോജക്ക് ടി എസ് നാരായണൻ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ നഴ്സിംഗ് കോളേജുകളുടെ പ്രിൻസിപ്പൽ ലിഡ ആൻറണി കോളേജ് യൂണിയൻ ചെയർമാൻ എം ബി അഭിനവ് ആസ്റ്റർ വളണ്ടിയർ ലീഡ് മുഹമ്മദ് ബഷീർ കൂട്ടായ്മയുടെ പ്രവർത്തകരായ ബിന്ദു തോമസ് എൻ.നരേന്ദ്രനാഥ് അബ്ദുൽ റഹ്മാൻ ശ്രീ ജി ആദിത്യ എൻ ബി നന്ദന എന്നിവർ പങ്കാളികളായി. കൂടാതെ വനം റേഞ്ച് ഓഫീസർമാരായ പി സുനിൽ കെ. ബിജു കൂടാതെ നിരവധി വനം വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ നഴ്സിംഗ് വിദ്യാർത്ഥികളും ചേർന്ന് നൂറുലധികം വൃക്ഷത്തൈകൾ പ്രശ്ന സാധ്യത മേഖലകളിൽ നട്ടു പിടിപ്പിച്ചു
ചിത്രം വയനാട് സാമൂഹ്യ മാനവൽക്കരണ വിഭാഗം സൗത്ത് വയനാട് വനം ഡിവിഷൻ വൃക്ഷങ്ങൾ നടന്നവരുടെ ദേശീയ കൂട്ടായ്മ ജൂൺ മൂന്ന് മരം നടന്നവരുടെ ദിനത്തിൽ ഉരുൾപൊട്ടൽ ചെറുക്കുന്നതിനുള്ള ആൽമര തൈ ഇന്ത്യയിലെ പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയായ റൂഹി മൊഹസാബ് ഖനി പുത്തുമലയിൽ നട്ടുപിടിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജന്മാരുടെ ചതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ 
Next post അയ്യായിരം ഓർക്കിഡ് ചെടികൾ : 256 ഇനം വന്യ ഓർക്കിഡുകൾ’: രാജ്യാന്തര ശ്രദ്ധയിൽ സാബുവിന്റെ ഗവേഷണങ്ങൾ.
Close

Thank you for visiting Malayalanad.in