കൊച്ചി: ഇമാജിന്‍ ബൈ ആംപിള്‍, കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലു മാളില്‍ തുറന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്റ്റോര്‍ ഷോപ്പിംഗ് ഇടത്തിന് അപ്പുറം ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്.
കേരളത്തില്‍ ഇതുവരെ ആപ്പിള്‍ റിസെല്ലിങ് സ്റ്റോറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സ്റ്റോറുകളില്‍ ലഭിക്കാത്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതാണ് പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറുകളുടെ പ്രത്യേകത. കൊച്ചിയിലേത് ഇമാജിന്റെ മൂന്നാമത്തെ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോറുകള്‍.
കേരളത്തിലെ പുതു തലമുറയിലെ ആപ്പിള്‍ പ്രേമികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മുന്‍നിര സ്റ്റോറാണ് കൊച്ചിയിലേത്. അംഗീകൃത ഇന്റഗ്രേറ്റഡ് സര്‍വീസ് സെന്ററിന്റെ സേവനവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ വൈദഗ്ദ്ധ്യവും സേവനവും ഉപഭോക്തൃപിന്തുണയും ഒരുകുടക്കീഴില്‍ അനുഭവിക്കാനാകുമെന്നതാണ് ഷോറൂമിന്റെ മറ്റൊരു പ്രത്യേകത. ഹാന്‍ഡ്സ്-ഓണ്‍ ഡെമോ, വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍, ആകര്‍ഷകമായ ഇമ്മേഴ്സീവ് സോണുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റോര്‍ ആപ്പിള്‍ ആരാധകര്‍ക്ക് പുതിയൊരു ലോകം തുറക്കും. 2004-ല്‍ രാജ്യത്തെ ആദ്യ ആപ്പിള്‍ എക്സ്ക്ലൂസീവ് സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങിയ ഇമാജിന്‍ ബൈ ആംപിളിന് ഇപ്പോള്‍ രാജ്യത്തുടനീളം 45-ല്‍ അധികം ആപ്പിള്‍ റീസെല്ലിങ് സ്റ്റോറുകളുണ്ട്. കേരളത്തില്‍ മാത്രം 12 റീസെല്ലിങ് സ്റ്റോറുകളാണുള്ളത്.
‘ഒരു ഉത്പന്നത്തിന് അപ്പുറം ആപ്പിളിന്റെ നവീന അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതിലാണ് ഇമാജിന്‍ ബൈ ആംപിള്‍ ശ്രദ്ധ ചെലുത്തുന്നത്. ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നതിലൂടെ കേരളത്തിലെ പ്രീമിയം റീട്ടെയിലിന് പുതിയ നിലവാരം ഉറപ്പുവരുത്തുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്’- ആംപിള്‍ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ത്ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു. ആരംഭം മുതല്‍ ഉദ്ഘാടനം വരെയുള്ള സുപ്രധാന ഘട്ടങ്ങളില്‍ അതിന്റെ എല്ലാ ആവേശവും കാത്തുസൂക്ഷിക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്കുവാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആംപിള്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ ജിന്‍ഡാല്‍ പറഞ്ഞു.
കൽപ്പറ്റ :ബോക്സിങ് എന്ന കായിക മേഖലയെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയും മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയും ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരുടെ ചതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള...
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ...
ഇനി ജനങ്ങളെ ഏൽപ്പിക്കുകയാണെന്ന് പി വി. അൻവർ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ മരിച്ചു വീഴുമ്പോൾ 10 ലക്ഷത്തിൻ്റെ ചെക്ക് എഴുതി വെച്ച് കാത്തു നിൽക്കുന്നവർക്കെതിരെയാണ് മത്സരം. ലോട്ടറി...
പയ്യമ്പള്ളി : കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആശ്രയ ബാലിക സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.ബാങ്ക് മാനേജർ സന്തോഷ്, ജീവനക്കാരായ ജിംനേഷ് നൗഫൽ...
കൽപ്പറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികവികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം...
പൊൻകുഴി-: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി സംസ്ഥാന...