തനിക്ക് ടി. പി. ചന്ദ്രശേഖറിൻ്റെ ഗതി വരാതിരിക്കാനാണ് മത്സരമെന്ന് പി.വി.അൻവർ .

ഇനി ജനങ്ങളെ ഏൽപ്പിക്കുകയാണെന്ന് പി വി. അൻവർ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ മരിച്ചു വീഴുമ്പോൾ 10 ലക്ഷത്തിൻ്റെ ചെക്ക് എഴുതി വെച്ച് കാത്തു നിൽക്കുന്നവർക്കെതിരെയാണ് മത്സരം. ലോട്ടറി വിറ്റ് ജീവിക്കുന്ന സഖാവ് സുകുവടക്കം നാല് സാധുക്കൾക്കൊപ്പമാണ് താൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവുമായി മുഖ്യ മന്ത്രിക്ക് രാഷ്ട്രീയ നെക്സസ് ഉണ്ട്. ഒരിക്കലും വീണ്ടും മത്സരിക്കണമെന്ന് കരുതിയിരുന്നില്ലന്നും തന്നെ കൊണ്ട് മത്സരിപ്പിച്ചത്.
ടി.പി. ചന്ദ്രശേഖറിൻ്റെ സാധ്യത തനിക്കുണ്ടാവുമെന്ന് ചിലർ ചെവിയിൽ മന്ത്രിച്ചത് കൊണ്ട് എൻ്റെ ജീവന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങൾ നൽകി
Next post സ്വപ്നം സഫലം : വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍
Close

Thank you for visiting Malayalanad.in