മീനങ്ങാടിയിൽ  സകലകല സാംസ്ക്കാരിക വേദിക്ക് തുടക്കം കുറിച്ചു

.
മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്‍‍റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും ചങ്ങമ്പുഴയ്ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശക്തനായ ജനകീയകവി ഒ.എൻ. വി കുറുപ്പിൻറെ രചനകൾ കാലത്തെ അതിജീവിക്കുന്നത് അത് സാധാരണമനുഷ്യരുടെ വികാരവിചാരങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ രൂപം നൽകിയ സകലകല സാംസ്കാരികവേദി സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണ സദസ്സിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. സകലകല സാംസ്കാരിക വേദിയുടെ ലോഗോ വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത് പ്രകാശനം ചെയ്തു. സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷൻമാരായ ബേബി വർഗീസ്, ഉഷാരാജേന്ദ്രൻ, എഴുത്തുകാരായ ജോയ് പാലക്കാമൂല,സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി , ഗായകൻ സാബു സേവ്യർ , മോഹൻദാസ് കെ കെ, എൻ. ആർ പ്രിയ എന്നിവർ സംസാരിച്ചു. കൺവീനർ ഡോ. ബാവ കെ.പാലുകുന്ന് സ്വാഗതവും, റീമ പപ്പൻ നന്ദിയും പറഞ്ഞു. ‘ഓർമകളി‍ല്‍ ഒ.എൻ.വി ‘ എന്ന പേരിൽ ഒ.എൻ.വിയുടെ ഗാനങ്ങളും കവിതകളും കോർത്തൊരുക്കിയ കാവ്യസായാഹ്നവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ  ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
Next post പൂഴിത്തോട് പടിഞ്ഞാറത്തറ പാത: ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
Close

Thank you for visiting Malayalanad.in