കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ് സംസ്ഥാന ജനറൽ കൺവീനറും എസ് ടിയു സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എം.റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും ഫെഡറേഷനുകളുടെ ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരു ടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽസെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. കുഞ്ഞു മുഹമ്മദ് , ടി.ഹംസ, പാറക്ക മമ്മൂട്ടി , സി.മുഹമ്മദ് ഇസ്മായിൽ, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, എം.അലി, കെ.അബ്ദുറഹിമാൻ , ഇ.അബ്ദുറഹിമാൻ , എ.കെ.റഫീഖ്, പാറക്കൽ മുഹമ്മദ്, നാസർ പട്ടത്ത്, അലവി വടക്കേതിൽ; റജീഷലി; ടി.യൂസഫ്; മുനവ്വർ അഞ്ചുകുന്ന്; കെ.ടി. യൂസഫ്;റംല ഹംസ, റഹമത്ത് ഗഫൂർ, ടി. ഖാലീദ്, നസീർ വെള്ളമുണ്ട,അബ്ദുള്ള സി.എം, അസീസ് കൊരുവിൽ എന്നിവർ സംസാരിച്ചു.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...