ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയുടെ ലോഗോ പ്രകാശനം വ്യവസായ-നിയമ-കയര്‍ വകുപ്പു മന്ത്രി പി..രാജീവ് നിര്‍വ്വഹിച്ചു.
കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം, വ്യവസായ വകുപ്പ് കേരള സര്‍ക്കാര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍, കെ-ബിപ്, കിന്‍ഫ്ര എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നമുള്ള നാനൂറോളം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. ഇരുപതിനായിരത്തോളം സന്ദര്‍ശകരെ എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.മുഹമ്മദ് ഹനീഷ് ഐ.എ.എസ്. പ്രഭാഷണം നടത്തി.
കെ.എസ്.എസ്.ഐ.എ ജനറല്‍ സെക്ട്രട്ടറി ജോസഫ് പൈക്കട, ട്രഷറര്‍ ബി.ജയകൃഷ്ണന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ചെയർമാൻ കെ പി രാമചന്ദ്രൻ, സി.ഇ.ഒ. സിജി നായര്‍ എ്ന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9995139933, 9947733339 website-www.iii.in email – info@iiie.in

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇസ്രയേൽ – അമേരിക്കൻ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണം – റസാഖ് പാലേരി
Next post എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ : ദൗത്യത്തിൽ പങ്കാളികളായി 666 വൈത്തിരി ഫുട്ബോൾ ക്ലബും  
Close

Thank you for visiting Malayalanad.in