ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്  പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച (24/05/25) നടക്കുമെന്ന് കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനും ലേക് ഷോർ ഹോസ്പിറ്റൽ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥിയായും പങ്കെടുക്കും. കല്പറ്റ എം എൽ എ അഡ്വ. ടി. സിദ്ദിഖ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ യു. ബഷീർ, മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ, ഡീൻ ഡോ എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എലിസബത്ത് ജോസഫ്, ഡി ജി എമ്മും ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. 2013 മുതൽ ഇങ്ങോട്ടുള്ള ഓരോ വർഷങ്ങളിലും പ്രവേശനം നേടിയ എം ബി ബി എസ് വിദ്യാർത്ഥികളുടെ ബിരുദ ദാനം വർഷം തോറും നടക്കുന്നുണ്ടെങ്കിലും വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ മെഡിക്കൽ പി ജി ബിരുദദാനമാണ് ഈ ചടങ്ങിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. നിലവിൽ, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിംഗോളജി (ഇ.എൻ.ടി.), ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങിയ 8 വിഭാഗങ്ങളിലാണ് പി ജി കോഴ്‌സുകൾ നടന്നുവരുന്നത്. ഇതോടെ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് വയനാട് ജില്ല തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയാണ്.
പത്രസമ്മേളനത്തിൽ ഡീൻ ഡോ എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡി ജി എമ്മും ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. ജിതാ ദേവൻ, ഡോ. അമൽ കെ കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ്.
Next post ഇസ്രയേൽ – അമേരിക്കൻ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണം – റസാഖ് പാലേരി
Close

Thank you for visiting Malayalanad.in