മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും കേരളാ പോലീസ് അസോസിയേഷൻ്റെയും വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി നോർത്ത് സോൺ പോലീസ് ഇൻസ്പെക്ടർ ജനറൽ രാജ്പാൽ മീണ ഐ.പി.എസ് ഉദ്ഘാടനം ചെയ്ത് എല്ലാവർക്കും ഉപഹാര സമർപ്പണം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യാതിഥിയായി. കെ.പി.ഒ.എ ജില്ല പ്രസിഡണ്ട് എം.എ സന്തോഷ് അധ്യക്ഷത വഹിച്ചു. വയനാട് അഡീഷണൽ എസ്.പി. ടി.എൻ. സജീവ്, സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ. സുരേഷ് കുമാർ, എസ്.എം.എസ് ഡി.വൈ.എസ്.പി ഹിദായത്തുള്ള മാമ്പ്ര, കൽപ്പറ്റ എസ്.ഐ. അബ്ദുറഹിമാൻ. ബി.വി, മാനന്തവാടി ട്രാഫിക് എസ്.ഐമാരായ സുരേഷ് ബാബു സി.എ, അണ്ണൻ കെ, കൽപ്പറ്റ എസ്.ഐ ബാബു രാജൻ വി, എസ്.എസ്.ബി എസ്.ഐ രവീന്ദ്രൻ പി.എസ്, ഡി.സി.ആർ.ബി എസ്.ഐ സി.കെ. ശ്രീധരൻ, എസ്.ബി എസ്.ഐമാരായ പി.വി. മുരളി, രമേഷ് ബാബു എൻ.ജി, മീനങ്ങാടി എസ്.ഐ അഷ്റഫ് എച്ച്, കൽപ്പറ്റ എ.എസ്.ഐ അബ്ദുൾ ഗഫൂർ പി.കെ, ബത്തേരി എ.എസ്.ഐ ഭാഗ്യവതി പി.വി എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി. സി. സുന്ദരൻ, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി. സുനിൽ, മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരൻ, ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫ്, കൽപ്പറ്റ ഡി.വൈ.എസ്.പി പി. എൽ. ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. അബ്ദുൾ കരീം, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി.സി. സജീവ് , ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻറ് കെ.എം ശശിധരൻ, കെ പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...