ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ പതിനേഴാം വാർഷികാഘോഷം ഞായറാഴ്ച

കൽപ്പറ്റ:
കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ പതിനേഴാം വാർഷികാഘോഷം ഞായറാഴ്ച നടക്കും. 2008 ൽ സ്ഥാപിതമായ ലൈബ്രറി ജില്ലയിലെ എ ഗ്രേഡ് ലൈബ്രറികളിൽ ഒന്നാണ് .
ജില്ലയിലെ മികച്ച ഹരിത ഗ്രന്ഥശാലയം ദർശനയാണ്.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏപ്രിൽ ആറ് മുതൽ വിവിധ പരിപാടികൾ നടന്നുവരികയായിരുന്നുവെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

വനിതാ സദസ്സ്, കൃഷി ദർശനം, ബാലോത്സവം, സാഹിത്യോത്സവം, ഗോത്ര അരങ്ങ്, ലഹരിക്കെതിരെ ഫുട്ബോൾ ടൂർണ്ണമെൻ്റ്, പാട്ടരങ്ങ്, വരയങ്ങ് തുടങ്ങിയ അനുബന്ധ പരിപാടികൾ നടത്തി.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന പരിപാടി ഘോഷയാത്രയുടെ ആരംഭിക്കും. സാംസ്കാരിക സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുമെന്നും കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി. സിദ്ദീഖ് മുഖ്യ അതിഥിയാകുമെന്നും ഇവർ പറഞ്ഞു.
പ്രതിഭകളെയും മികച്ച വായനക്കാരെയും ചടങ്ങിൽ ആദരിക്കും.
പ്രസിഡൻറ് എം ശിവൻ പിള്ള മാസ്റ്റർ, ജനറൽ കൺവീനർ പി ബിജു,എന്നിവരും മറ്റ് ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂപ്പൈനാട് സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച
Next post അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം:  മന്ത്രി എ കെ ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in