ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.
പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയത്തിലും മറ്റന്നാൾ രാവിലെ മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകൾ നടക്കുക.
മൂന്നാം തീയതി രാവിലെ 11 മണിക്ക് മേപ്പാടിയിലെ മുണ്ടക്കൈ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുണ്ടക്കൈ സഹായം വിതരണം ചെയ്യും.
ഐ എ പി ജില്ലാ പ്രസിഡണ്ട് ഡോക്ടർ പി ചന്ദ്രശേഖരൻ, ഓർഗനൈസേഷൻ സെക്രട്ടറി ഡോക്ടർ എ.എം.യശ്വന്ത് കുമാർ, ഡോക്ടർ എൻ സജിത്ത്, ഡോക്ടർ വി. വി സുരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ പതിനേഴാം വാർഷികാഘോഷം ഞായറാഴ്ച നടക്കും. 2008 ൽ സ്ഥാപിതമായ ലൈബ്രറി ജില്ലയിലെ എ ഗ്രേഡ് ലൈബ്രറികളിൽ ഒന്നാണ് ....
കൽപ്പറ്റ: മുപ്പൈനാട് പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ ആയ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച നടക്കും . സാർത്ഥകം എന്ന പേരിൽ...
കാട്ടിക്കുളം : റോഡരികിൽ നിന്നും ഉള്ളിലേക്ക് മാറി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി ലക്ഷ്മണൻ (67) ആണ് മരിച്ചത്....
കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച അക്വാ ടണൽ എക്സ്പോ ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട്...
പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ...
കൽപ്പറ്റ: പിണങ്ങോട് തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും...