ബദൽപ്പാത: പ്രതിഷേധാഗ്നിയിൽ രാവുണർത്തൽ സമരം

പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ മാർച്ച് മുന്നരക്കിലോമീറ്ററോളം അകലെ പന്തിപ്പൊയിലിൽ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയിൽ,സജി യു.എസ്, കർമ്മ സമിതി കോർഡിനേറ്റർ കമൽ ജോസഫ്,സാജൻ തുണ്ടിയിൽ, ഹുസൈൻ യു. സി, അഷ്റഫ് കുറ്റിയിൽ, ശകുന്തള ഷണ്മുഖൻ, ആലികുട്ടി സി.കെ, അസീസ് കളത്തിൽ,ഇ.പി ഫിലിപ്പ് കുട്ടി, ഫാദർ ജോജോ കുടകച്ചിറ, ഫാ. വിനോദ്, സൈദ് സഖാഫി,ബിനു വീട്ടിക്കമൂല, ഷമീർ കെ, ഉലഹന്നാൻ പി. പ്രകാശൻ വി. കെ, ബെന്നി എം, എ അന്ദ്രു ഹാജി, സുകുമാരൻ എം. പി, നാസർ കെ, ഹംസ കെ, നാസർ പി. കെ, പോൾസൺ കൂവയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ സംഘടനകളുടെ പിന്തുണയോടെ റിലേ സത്യാഗ്രഹം 850 ദിവസം പിന്നിടുന്ന ദിവസമാണ് രാവുണർത്തൽ സമരവുമായി ജനകീയ സമര സമിതി മുന്നിട്ടറങ്ങിയത്. വയനാടിനായി ബദൽപ്പാത മാത്രമാണ് ആശ്രയം എന്ന ആഹ്വാനത്തോടെ പ്രവർത്തകർ നിയുക്തപാതയിൽ ആധിപത്യം ഉറപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചു. പ്രതിഷേധ തീപ്പന്തങ്ങൾ, മെഴുകി തിരിജ്വാലകൾ, മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ എന്നിവ ഉയർത്തിപിടിച്ചാണ് വനാതിർത്തിയിലേക്ക് സമരാനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തിയത്.
പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാതയ്ക്കായി ജനകീയ കർമസമിതിയുടെ പോരാട്ടത്തിന് അമ്പതോളം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടകളുടെ പിന്തുണയുണ്ട്. വയനാടിനായി ഏറ്റവും അനുയോജ്യമായ ഒരു ബദൽപ്പാത രൂപപ്പെടുത്തിയെടുക്കു കയെന്നതാണ് ലക്ഷ്യം.
വലിയ വളവുകളോ കുത്തനെയുള്ള ഇറക്കങ്ങളോ ഇല്ലാത്ത നിയുക്തപാത വയനാടിന്റെ വലിയ മാറ്റങ്ങൾക്ക് നിദാനമാകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പനി ബാധിച്ചു വിദ്യാർത്ഥി മരിച്ചു.
Next post അക്വാ ടണൽ എക്സ്പോ കൽപ്പറ്റയിൽ ഞായറാഴ്ച സമാപിക്കും
Close

Thank you for visiting Malayalanad.in